/uploads/news/news_അഞ്ചുവയസ്സുകാരിയെ_പീഡിപ്പിച്ച _62-കാരനായ..._1728456602_468.jpg
POCSO

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച  62-കാരനായ മുത്തച്ഛന് 102 വർഷം തടവ്


തിരുവനന്തപുരം∙ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 102 വർഷം കഠിന തടവും 1,05,000  രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതി ജഡ്ജി ആർ.രേഖയുടേതാണ് വിധി. മുത്തച്ഛൻ ഫെലിക്സിനാണ് (62) കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി.
കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് പ്രതി. 

പ്രതിയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവുനൽകുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ വീട്ടിൽ കുട്ടി കളിക്കാനെത്തിയപ്പോഴാണ് ഇയാൾ അതിക്രമം കാട്ടിയത്. പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുട്ടി കൂട്ടുകാരോട്, അപ്പൂപ്പൻ ചീത്തയാണെന്നു പറയുന്നത് കേട്ട അമ്മൂമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കാര്യം അറിഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും 3 തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ്.ദീപു, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്ട പരിഹാരം കൊടുക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.

പ്രതിയുടെ വീട്ടിൽ കുട്ടി കളിക്കാനെത്തിയപ്പോഴാണ് ഇയാൾ അതിക്രമം കാട്ടിയത്. പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുട്ടി കൂട്ടുകാരോട്, അപ്പൂപ്പൻ ചീത്തയാണെന്നു പറയുന്നത് കേട്ട അമ്മൂമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കാര്യം അറിഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും.

0 Comments

Leave a comment